Advertisement

ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പങ്കുവെച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

June 13, 2019
Google News 2 minutes Read

ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം, ‘Modi hai to mumkin hai’, (മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്) പങ്കുവെച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ജൂണ്‍ 24 ന് നടക്കാനിരിക്കുന്ന ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യ-യുഎസ് ബിസിനസ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു പോംപിയോ. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ മികച്ച അവസാരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ നാല് ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 24 നാണ് മൈക്ക് പോംപിയോ ഇന്ത്യയിലെത്തുക. നരേന്ദ്രമോദി രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്തിന്റെ ശേഷമുള്ള ആദ്യ ഉന്നതതല അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് സ്റ്റേറ്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് യു.എസ്-ഇന്ത്യ കൌണ്‍സില്‍ യോഗത്തില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പങ്കെടുത്തത്. ഇന്ത്യ അമേരിക്കയുടെ നല്ല സുഹൃത്താണെന്നും രാജ്യം പറഞ്ഞ അദ്ദേഹം ‘Modi hai to mumkin hai’, (മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്) എന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും പങ്കുവെച്ചു. മോദി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും പോംപിയോ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here