‘ഉണ്ട’ മേക്കിംഗ് വീഡിയോ പുറത്ത്; ചിത്രം നാളെ തീയറ്ററുകളിൽ

മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’യുടെ മേക്കിംഗ് വീഡിയോ പുറത്ത്. നാളെ തീയറ്ററുകളിലെത്തുന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ മമ്മൂട്ടി തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. ഒരു മിനിറ്റ് നീളുന്ന മേക്കിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉണ്ട’. മമ്മൂട്ടി എസ് ഐ മണികണ്ഠനായി വേഷമിടുന്ന ചിത്രം, മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന ഒൻപത് മലയാളി പൊലീസുകാരുടെ കഥയാണ്.

മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top