Advertisement

ചെങ്ങോട്ടുമല ഖനനത്തിന് അനുമതിയില്ല; ഡെൽറ്റ ഗ്രൂപ്പിന്റെ അപേക്ഷ തള്ളി

June 14, 2019
Google News 1 minute Read

കോഴിക്കോട് ചെങ്ങോട്ടുമലയിൽ ഖനത്തിനുള്ള ഡെൽറ്റ ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഏകജാലക സമിതി തള്ളി . ഖനനം നടന്നാൽ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാകുമെന്ന റാപ്പിഡ് എൻവയോൺമെന്റൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയാണെന്നും സമിതി കണ്ടെത്തി. ജില്ലാ കളക്ടർ അധ്യക്ഷനായ ഏകജാലക സമിതിയാണ് ചെങ്ങോട്ടുമല ഖനനത്തിനുള്ള ഡെൽറ്റാ ഗ്രൂപ്പിന്റെ അപേക്ഷ തള്ളിയത്.

Read Also; ചെങ്ങോട്ടുമല ക്വാറി കളക്ടര്‍ സന്ദര്‍ശിക്കും; സമര സമിതിയുമായി കളക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം

ക്വാറി പ്രവർത്തനം സംബന്ധിച്ച വിഷയം കൂടുതൽ പഠനത്തിനായി സംസ്ഥാന പാരിസ്ഥിതിക സമിതിക്ക് വിടാനും ജില്ലാ കളക്ടർ ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ മാസം സംസ്ഥാന ഏകജാലക സമിതി തിരുവനന്തപുരത്ത് യോഗം ചേർന്ന് ഖനനത്തിന് അനുമതി നൽകാൻ ജില്ലാ ഏകജാലക സമിതിയോട് നിർദേശിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ചെങ്ങോട്ടുമലയിൽ ഉണ്ടായത്. പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ കൂടിയാണ് അപേക്ഷ തള്ളിയതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here