പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇളമുറ സ്വാമിയാര്‍ തെരഞ്ഞെടുപ്പ്; നിലവിലെ മൂപ്പില്‍ സ്വാമിയാരുടെ അനുമതിയില്ലാതെന്ന് പരാതി

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തുവാന്‍ അവകാശമുള്ള നടുവില്‍ മഠത്തില്‍ ഇളമുറ സ്വാമിയാരെ തിരഞ്ഞെടുത്തത് ആചാരപ്രകാരം തന്റെ അനുവാദത്തോടെയല്ലന്ന് നിലവിലെ മൂപ്പില്‍ സ്വാമിയാരായ നീലകണ്ഠ ഭാരതികള്‍ ഒറവങ്കര അച്യുതന്‍ നമ്പൂതിരി രെയാണ്പുതിയ മൂപ്പില്‍ സ്വാമിയാരായി തിരഞ്ഞെടുത്തത്.

പത്മനാഭസ്വമി ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി നടത്തുവാന്‍ ആചാരപ്രകാരം അവകാശമുള്ളത് തൃശൂര്‍ നടുവില്‍ മഠത്തിലെ ഇളമുറ സ്വാമിയര്‍ക്കാണ്. നിലവില്‍ മറവഞ്ചേരി നീലകണ്ഠ ഭാരതികളാണ് ഈ സ്ഥാനത്തുള്ളത്. പിന്‍തുടര്‍ച്ചക്കാരനെ നിശ്ചിയിച്ചത് ആചാരപ്രകാരം തന്റെ അനുവാദമില്ലാതെയാണെന്നാണ് നീലകണ്ഠ ഭാരതികളുടെ പരാതി.

ഇന്നാണ് തൃശൂര്‍ നടുവില്‍ മഠത്തില്‍ പുതിയ ഇളമുറ സ്വാമിയാരെ അവരോധിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്. നീലകണ്ഠ ഭാരതീകള്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ല. തന്റെ അനുവാദമില്ലാതെ നടക്കുന്ന ചടങ്ങുകകളില്‍ പങ്കെടുക്കാനില്ലെന്നാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top