Advertisement

സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം; മന്ത്രി തോമസ് ഐസക് ഡിജിപിക്ക് പരാതി നൽകി

June 14, 2019
Google News 0 minutes Read

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് ഡിജിപിക്ക് പരാതി നൽകി. പ്രൈവറ്റ് സെക്രട്ടറി വി ജി മനോമോഹനാണ് തോമസ് ഐസക്കിനു വേണ്ടി പരാതി നൽകിയത്. കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് വ്യാജ പ്രസ്താവനകൾ നടത്തുന്നുവെന്നാണ് പരാതി.

മതചിഹ്നങ്ങളെ അവഹേളിക്കുന്നത് പൊറുക്കാൻ കഴിയാത്ത തെറ്റ് എന്ന് തോമസ് ഐസക് പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്ത തരത്തിലായിരുന്നു പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സുഗോഷ് പി വി, ദിബിൻലാൽ എൻ എം, ധർമ്മരക്ഷാവേദി എന്നീ പ്രൈഫൈലുകളാണ് പ്രസ്താവന പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റുകളുടെ ലിങ്കുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here