Advertisement

വിതുര പെണ്‍വാണിഭ കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് 23 വര്‍ഷത്തിന് ശേഷം പിടിയില്‍

June 15, 2019
Google News 0 minutes Read

വിതുര പെണ്‍വാണിഭ കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് 23 വര്‍ഷത്തിന് ശേഷം പിടിയില്‍. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ആകെ 20 പ്രതികളുള്ള കേസില്‍ 14 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. അഞ്ചു പേര്‍ ഇപ്പോഴും ഒളിവിലാണ്.

1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒന്നാം പ്രതിയായ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷിനെ 2014ലാണ് പൊലീസ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ഒരു വര്‍ഷത്തിന് ശേഷം ജാമ്യമെടുത്ത് മുങ്ങി. തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയ പ്രതിയെ വിചാരണ കാലയളവില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.

അതിനിടെ സുരേഷ് വീണ്ടും ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാള്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി. 21 കേസുകളില്‍ പ്രതിയായ സുരേഷിനെ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.  ഈ കാലയളവില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സുരേഷിനെ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നാണ് എറണാകുളം ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസില്‍ പ്രതികളായ അഞ്ചു പേര്‍ ഇപ്പോഴും ഒളിവിലാണ്. നേരത്തെ അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ കോട്ടയത്തെ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here