രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി അധ്യക്ഷനായുള്ള യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ ,ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ ,കേന്ദ്ര മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായ കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിനോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രളയത്തെത്തുടര്‍ന്നുണ്ടായ പുനര്‍നിര്‍മ്മാണത്തില്‍ കേരളത്തിന് കൂടുതല്‍ സഹായം വേണമെന്ന കാര്യവും ഉന്നയിച്ചിട്ടുണ്ട്.

അതിനുശേഷം നിതിന്‍ ഗഡ്ഗരിയുമായി മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരനുമായും കൂടിക്കാഴ്ച നടത്തുകയാണ്. ഈ യോഗത്തില്‍ ദേശീയ പാതയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഉന്നയിക്കുക. വികസനവുമായി ബന്ധപ്പെട്ടുള്ള സഹായം എത്രയും പെട്ടെന്ന് എത്തിക്കണമെന്നുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുക.

രണ്ട് മണിക്കാണ് നീതി ആയോഗിന്റെ യോഗം ആരംഭിക്കുക. കാര്‍ഷിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുക.  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ,രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തേക്കില്ല. രാഷ്ട്രീയ പരമായ കാരണങ്ങളാണ് ഇവര്‍ പങ്കെടുക്കാത്തതിനു പിന്നില്‍.

എന്നാല്‍ അശോക് ഗെഹ്ലോട്ട് ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. എഐസിസി ആസ്ഥാനത്ത് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ അശോക് ഗെഹ്ലോട്ട് പങ്കെടുക്കുന്നുണ്ട്. എന്നാല്‍ യോഗത്തിനു ശേഷം നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുമോ എന്നകാര്യത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More