പരസ്പരം ആകര്‍ഷിക്കുന്ന ക്ഷീരപഥങ്ങളുടെ ചിത്രം പുറത്ത് വിട്ട് നാസ

ഭൂമിയ്ക്കപ്പുറമുളള ഒരു ലോകവും അതില്‍ ജീവന്റെ അവശേഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും രസകരമായ ബഹിരാകാശ ചിത്രങ്ങളുമൊക്കെ നമുക്ക് കൗതുകമുണര്‍ത്തുന്ന വാര്‍ത്തകളാണ്…
ഇക്കുറി പരസ്പരം വലിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഗ്യാലക്‌സികളുടെ ചിത്രമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തു വിട്ടിരിക്കുന്നത്. കൗതുകകരമായ ഈ ഫോട്ടോ പകര്‍ത്തിയത് ആസ്ട്രോഫോട്ടോഗ്രാഫറായ ബ്രൂസ് വാഡിങ്ടണാണ്.
ചുണ്ടെലികള്‍ എന്നര്‍ത്ഥം വരുന്ന ‘ദി മൈസ്’ എന്നാണ് ഈ ഗ്യാലക്‌സികള്‍ക്ക് നാസ പേരിട്ടിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക നാമംഎന്‍ജിസി 4676 എന്നാണ്. ആറ് രാത്രികളാണ് ഈ ചിത്രം പകര്‍ത്തുന്നതിനായി ബ്രൂസ് കാത്തിരുന്നത്.
സീതാവേണി (Coma Berenices) എന്ന നക്ഷത്രസമൂഹത്തില്‍ 30 കോടി പ്രകാശ വര്‍ഷം അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. കോമ ഗാലക്സി ക്ലസ്റ്ററില്‍ പെട്ടവയാണ് ഇവയെന്ന് കരുതപ്പെടുന്നു. 1000-ഓളം തിരിച്ചറിയപ്പെട്ട ഗാലക്സികള്‍ അടങ്ങുന്ന സാന്ദ്രതയേറിയ ഗാലക്സി സമൂഹമാണ് കോമ ക്ലസ്റ്റര്‍.
നക്ഷത്രങ്ങളാലും വാതകങ്ങളാലും നിറഞ്ഞ വാലു പോലൊരു ഭാഗം ഈ ഗ്യാലക്‌സികള്‍ക്കുണ്ട്.
രണ്ട് ഗ്യാലകസികള്‍ പരസ്പരം സമീപത്തുകൂടി കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വാകര്‍ഷണ ബലമാണ് ഇവയ്ക്ക് വാലുപോലൊരു ഭാഗമുണ്ടാകാന്‍ കാരണം. എന്നാല്‍ ഇവ
തമ്മില്‍ ദശ കോടി കിലോമീറ്റര്‍ അകലമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here