Advertisement

ഭുവനേശ്വർ കുമാറിനു പരിക്ക്; ബൗ​ളിം​ഗ് പൂർത്തിയാക്കാതെ കളംവിട്ടു

June 16, 2019
Google News 0 minutes Read

പാ​ക്കി​സ്ഥാ​നെ​തി​രാ​യ ബൗ​ളിം​ഗി​നി​ടെ തു​ട ഞ​ര​മ്പിനു പ​രി​ക്കേ​റ്റ ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൈ​താ​നം വി​ട്ടു. ഇ​ന്നിം​ഗി​സി​ലെ അ​ഞ്ചാം ഓ​വ​ർ എ​റി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭു​വി​ക്കു പ​രി​ക്കേ​റ്റ് ബൗ​ളിം​ഗ് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്ന​ത്.

ത​ന്‍റെ ര​ണ്ടാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​നു​ശേ​ഷം പേ​സ​ർ മൈ​താ​നം​വി​ട്ടു. തു​ട​ർ​ന്ന് വി​ജ​യ് ശ​ങ്ക​റാ​ണ് ഓ​വ​ർ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​ത്. വി​ജ​യ് ശ​ങ്ക​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ​ത്ത​ന്നെ വി​ക്ക​റ്റ് വീ​ണു. ഏ​ഴ് റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ഇ​മാം ഉ​ൾ ഹ​ഖ് വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ധ​വാ​നു പി​ന്നാ​ലെ ഭു​വി​ക്കും പ​രി​ക്കേ​റ്റ​ത് ഇ​ന്ത്യ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​യി. 2.4 ഓ​വ​റി​ൽ എ​ട്ട് റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു ഭുവിക്ക് എറിയാൻ സാധിച്ചത്. ലോകകപ്പിലെ മറ്റു മത്സരങ്ങൾ ഭുവിക്ക് നഷ്ടമാകുമോ എന്നതിനെപ്പറ്റി ഇതുവരെ റിപ്പോർട്ടുകളില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here