ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ 250ന്റെ നിറവില്‍; മത്സരാര്‍ത്ഥികള്‍ക്കൊപ്പം ആരാധകരായ അമ്മമാരും

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി മുന്നേറുന്ന ഫ്‌ളാവേഴ്‌സ് ടോപ് സിംഗര്‍ 250ന്റെ നിറവില്‍. മറ്റ് സംഗീത റിയോലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്തമായി ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ടോപ്പ് സിംഗര്‍ ടെലിവിഷന്‍ മേഖലയില്‍ ചരിത്രം കുറിക്കുന്നത്.
കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കുന്നതിനും കലാപരമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് ഇങ്ങനൊരു പദ്ധതിയ്ക്ക് ഫ്‌ളവേഴ്‌സ് നാന്ദ്യം കുറിക്കുന്നത്. സ്‌കോളര്‍ഷിപ്പ് വിതരണത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ ആരംഭിച്ചു കഴിഞ്ഞു.
പതിമൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തത്സമയ പരിപാടിക്കാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഫ്‌ളവേഴ്‌സ് ഒരുക്കിയ തത്സമയ പരിപാടിയില്‍ കുഞ്ഞുമക്കളെ കാണാന്‍ എത്തിയിരിക്കുകയാണ് ഒരു കൂട്ടം അമ്മമാര്‍. അമ്മമാര്‍ക്ക് ഇഷ്ടപെട്ട ഗാനങ്ങളുമായി കുരുന്നു ഗായകരും വേദിയില്‍ എത്തി.
ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്‍, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍, ഫ്ളവേഴ്സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്, ഫ്ളവേഴ്സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഫ്ളവേഴ്സ് ടിവി ഡയറക്ടേഴ്സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്ന ഈ പദ്ധതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here