മോദിക്ക് ധൈര്യമുണ്ട്; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടു വരണമെന്ന് ശിവസേന

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടു വരണമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധൈര്യമുണ്ടെന്നും മോദി കൊണ്ടു വരുന്ന ഓർഡിനൻസിനെ തടയാൻ ആർക്കും കഴിയില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ച 18 ശിവസേന എംപിമാർക്കൊപ്പം അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also; ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതെന്ന് ശിവസേന
മകൻ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമെത്തിയിരുന്നു. അയോധ്യകേസ് വർഷങ്ങളായി കോടതിയിലാണെന്നും കേന്ദ്ര സർക്കാർ തീരുമാനത്തെ ആരും എതിർക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. അയോധ്യയിലെ ക്ഷേത്രം നിർമ്മാണം ലോകത്തുളള എല്ലാ ഹൈന്ദവരെയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ തന്നെ ജനങ്ങളുടെ വികാരം മനസ്സിലാക്കി എത്രയും വേഗം ക്ഷേത്രം നിർമ്മിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
No one can stop Modi-led govt from building Ram temple, says Uddhav Thackeray
Read @ANI story | https://t.co/kIInXkETlm pic.twitter.com/BkA6G5KaPz
— ANI Digital (@ani_digital) June 16, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here