പെറുവില്‍ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുന്നു; വെനസ്വേലന്‍ അഭയാര്‍ഥികളുടെ കൂട്ട ഒഴുക്ക് പെറുവിലേക്ക്

പെറുവിലേക്ക് വെനസ്വേലന്‍ അഭയാര്‍ത്ഥികളുടെ തള്ളിക്കയറ്റം. കടുത്ത കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പെറുവിലേക്ക് വെനസ്വേലന്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി ഒഴുകുന്നത്. ഇന്ന് മുതല്‍ വെനസ്വേലയില്‍ നിന്നും പെറുവിലേക്ക് പ്രവേശിക്കാന്‍ വിസയും പാസ്‌പോര്‍ട്ടും നിര്‍ബന്ധമാക്കും.
ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ദിനം പ്രതി വെനസ്വേലയില്‍ നിന്നും പെറുവിലേക്ക് കുടിയേറുന്നത്. കടുത്ത കുടിയേറ്റ നിയമം നടപ്പിലാക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന് മുന്‍പ് പെറുവില്‍ അഭയം പ്രാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. വെള്ളിയാഴ്ച്ച അര്‍ധരാത്രി മാത്രം നിരവധി പേരാണ് പെറു അതിര്‍ത്തി കടന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരടങ്ങിയവരാണ് സംഘത്തിലുള്ളത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റമാണ് ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ന് മുതല്‍ വെനസ്വേലയില്‍ നിന്നും പെറുവില്‍ പ്രവേശിക്കാന്‍ അംഗീകൃത പാസ്‌പോര്‍ട്ടും വിസയും നിര്‍ബന്ധമാക്കും. നേരത്തേ വെനസ്വേലന്‍ പൗരന്മാര്‍ക്ക് ദേശീയ തിരിച്ചറിയല്‍ രേഖ മാത്രായിരുന്നു പെറുവില്‍ പ്രവേശിക്കാനായി വേണ്ടിയിരുന്നത്.
വ്യാഴാഴ്ച്ച മാത്രം 5849 പേര്‍ വെനസ്വേലയില്‍ നിന്നും പെറുവിലേക്ക് പ്രവേശിച്ചതായാണ് കണക്കുകള്‍. നേരത്തേ വെനസ്വേലന്‍ പൗരന്മാര്‍ക്ക് അഭയമൊരുക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പ്രതിപക്ഷ നേതാവായ യുവാന്‍ ഗെയ്‌ഡോ പ്രസിഡന്റാണെന്ന് സ്വയം പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് തുടക്കം കുറിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here