ഭുവനേശ്വറിന് മൂന്നു മത്സരങ്ങൾ നഷ്ടമാകും; ആശങ്കയില്ലെന്ന് കോലി

പാക്കിസ്ഥാനെതിരായ ബൗളിംഗിനിടെ തുട ഞരമ്പിനു പരിക്കേറ്റ ഭുവനേശ്വർ കുമാർ മൂന്നു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരും. ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ഭുവിയുടെ പരിക്കിനെപ്പറ്റിയുള്ള അപ്ഡേറ്റ് പങ്കു വെച്ചത്. അതേ സമയം, ഭുവിയുടെ പരിക്കിൽ ആശങ്കയില്ലെനും ഷമി കഴിവുള്ള താരമാണെന്നും കോലി പറഞ്ഞു. മത്സരത്തിനു ശേഷമുള്ള പുരസ്കാര ദാനച്ചടങ്ങിലാണ് ഇന്ത്യൻ ക്യാപ്റ്റൻ മനസ്സു തുറന്നത്.
ബൗളിംഗ് ഫുട്മാർക്കിൽ തെന്നിയാണ് ഭുവനേശ്വറിനു പരിക്ക് പറ്റിയതെന്ന് കോലി അറിയിച്ചു. സാരമായ പരിക്കല്ലെങ്കിലും റിസ്കെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വിശ്രമം നൽകാനാണ് തങ്ങളുടെ തീരുമാനമെന്നും കോലി പറഞ്ഞു. ഭുവി തങ്ങൾക്ക് വളരെ ആവശ്യമുള്ള താരമാണെന്നും ഷമി ഉള്ളതു കൊണ്ട് ഭുവിയുടെ പരിക്ക് തങ്ങളെ സാരമായി ബാധിക്കില്ലെന്നും കോലി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here