ജേസൻ ഹോൾഡർ അടിച്ചത് ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സ്; വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ജേസൻ ഹോൾഡർ അടിച്ചത് ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സ്. 105 മീറ്റർ നീളമുള്ള സിക്സറാണ് ഹോൾഡർ അടിച്ചത്.
മത്സരത്തിൻ്റെ 43ആം ഓവറിലായിരുന്നു ഹോൾഡറിൻ്റെ പടുകൂറ്റൻ സിക്സ്. ബംഗ്ലദേശ് ക്യാപ്റ്റൻ മഷറഫെ മൊർതാസ എറിഞ്ഞ ഓവറിലെ മൂന്നാം പന്താണ് ഹോൾഡർ കാണികൾക്കിടയിലേക്ക് പായിച്ചത്. സ്വിങ്ങിങ് ആർക്കിൽ കിട്ടിയ പന്ത് ഹോൾഡർ സിക്സറിനു പറത്തുകയയിരുന്നു.
15 പന്തുകളിൽ 33 റൺസെടുത്ത ഹോൾഡർ ഇന്നിംഗ്സിൻ്റെ 44ആം ഒവറിൽ പുറത്തായി. സൈഫുദ്ദീൻ എറിഞ്ഞ ഓവറിൽ മഹ്മൂദുല്ല പിടിച്ചാണ് ഹോൾഡർ പുറത്തായത്.
അതേസമയം. വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനു മുന്നിൽ വെച്ചത് 322 റൺസ് വിജയലക്ഷ്യമാണ്. 8 വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 321ലെത്തിയത്. 96 റൺസെടുത്ത ഷായ് ഹോപ്പാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ.
ഹോൾഡറിൻ്റെ സിക്സർ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here