Advertisement

ആദ്യം സർക്കാസം; പിന്നീട് സങ്കടം; പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാൻ ആരാധകൻ: വീഡിയോ

June 17, 2019
Google News 3 minutes Read

ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ ജയിച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പാക്ക് ആരാധകർ പോലും ടീമിൻ്റെ പ്രകടനത്തിൽ തൃപ്തരായിരുന്നില്ല. സർഫറാസിനെയും പാക്ക് ടീമിനെയും ട്രോളി രംഗത്തെത്തിയ അവർ പോരാട്ടം ഒരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന സന്ദേശവും കൂടിയാണ് നൽകിയത്. അതേ സമയം, മത്സരത്തിനു ശേഷം സ്റ്റേഡിയത്തിനു പുറത്ത് ഒരു പാക്ക് ആരാധകൻ നടത്തിയ അഭിപ്രായ പ്രകടനം വൈറലാവുകയാണ്.

ആദ്യം സർക്കസിച്ചും പിന്നീട് ആത്മാർത്ഥമായി കരഞ്ഞുമാണ് പാക്ക് ആരാധകൻ തൻ്റെ നിരാശ പ്രകടിപ്പിക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റർമാരുടെ ഭക്ഷണ രീതിയെ പരിഹസിച്ച് ആക്ഷേപ ഹാസ്യ രൂപേണയാണ് യുവാവ് തൻ്റെ സംസാരം ആരംഭിക്കുന്നത്. പിസയും ബർഗറും കഴിച്ച് ഫിറ്റ്നസ് നോക്കാതെയാണ് പാക്കിസ്ഥാൻ കളിക്കാനിറങ്ങുന്നതെന്നാണ് യുവാവ് പറയുന്നത്. ഭഷണം കഴിച്ച് നടക്കുന്നതിനു പകരം ഫിറ്റ്നസ് ശ്രദ്ധിക്കണമെന്നും മനോനില ശക്തമാക്കണനെന്നും യുവാവ് പറയുന്നു.

ഏറെ വൈകാതെ കാര്യങ്ങൾ കൈവിട്ടു പോകുന്ന യുവാവ് സങ്കടം കൊണ്ട് കരയുന്നുണ്ട്. തൊട്ടടുത്ത് നിൽക്കുന്ന ഒരു ആരാധകൻ രാജ്യത്തിൻ്റെ പതാക കൊണ്ട് യുവാവിൻ്റെ കണ്ണുനീരു തുടക്കുന്നതും വീഡിയോയിൽ കാണാം. സങ്കടം സഹിക്കാൻ കഴിയാതെ എന്നെ തല്ല് എന്നാവശ്യപ്പെട്ട് യുവാവ് സ്വയം നെഞ്ചത്തിടിക്കുന്നുണ്ട്. കോട്ടുവായിട്ടു കൊണ്ട് ഗ്രൗണ്ടിൽ നിൽക്കുന്ന സർഫറാസ് ഖാനെയും യുവാവ് വിമർശിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here