ഋഷഭ് പന്തും സിവയും വീണ്ടും; ഏറ്റെടുത്ത് ആരാധകർ: വീഡിയോ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ധോണിയുടെ മകൾ സിവയും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരും തമ്മിലുള്ള കുസൃതി നിറഞ്ഞ വീഡിയോകൾ പലവട്ടം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ഇരുവരും തമ്മിലുള്ള വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഗ്യാലറിയിൽ മത്സരം കണ്ടുകൊണ്ടിരിക്കുന്ന സിവയും പന്തും ചേർന്ന് പരസ്പരം അലറുന്നതാണ് വീഡിയോ. പാക്കിസ്ഥാനെതിരെ ഇന്ത്യ ഏഴാം ലോകകപ്പ് ജയം കുറിയ്ക്കുന്നതിൻ്റെ ആഘോഷ പ്രകടനമാണ് ഇരുവരും നടത്തുന്നത്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അതേ സമയം, മത്സരത്തിൽ 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 40 ഓവറിൽ 302 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാന് 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കു വേണ്ടി 140 റൺസെടുത്ത രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ച്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here