ജപ്പാൻജ്വര ബാധിതരെ സന്ദർശിക്കാനെത്തിയ ബിഹാർ മുഖ്യമന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച് പ്രതിഷേധക്കാർ; വീഡിയോ

ജപ്പാൻജ്വര ബാധിതരെ സന്ദർശിക്കാനെത്തിയ ബിഹാർ മുഖ്യമന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ വിളിച്ച് പ്രതിഷേധക്കാർ. ജപ്പാൻ ജ്വരം സംസ്ഥാനത്ത് പിടിമുറുക്കി 17 ദിവസം പിന്നിട്ടിട്ടും ഇതുവരെ നിതീഷ് കുമാർ തിരിഞ്ഞ് നോക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

നിലവിൽ 126 കുട്ടികളാണ് ജപ്പാൻ ജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ 107 പേരും മുസാഫർപൂരിൽ നിന്നും അനുബന്ധ ജില്ലകളിൽ നിന്നുമാണ്. നിതീഷ് കുമാറിനൊപ്പം ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും ഉണ്ടായിരുന്നു. എസ്‌കെഎംസിഎച്ചിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടികളെ സന്ദർശിച്ച ശേഷം പ്രതിഷേധക്കാരുടെ മുന്നിൽപ്പെടാതെയാണ് മുഖ്യമന്ത്രി പോയത്.

ചികിത്സയിൽ മുഖ്യമന്ത്രി തൃപ്തി പ്രകടിപ്പിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തത് മുഖ്യമന്ത്രിയെ വിഷമിപ്പിച്ചുവെന്നും അധികൃതർ പറഞ്ഞു. ഇതിന് പിന്നാലെ എസ്‌കെഎംസിഎച് ആശുപത്രി 2,500 ബെഡ് ഉള്ള ആശുപത്രിയായി മാറ്റുമെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാർ അറിയിച്ചു.

നിലവിൽ 610 ബെഡുകൾ മാത്രമാണ് ഇവിടുള്ളത്. അടുത്ത വർഷത്തിനുള്ളിൽ 2500 ബെഡുള്ള തലത്തിലേക്ക് ആശുപത്രി മാറ്റുമെന്നും അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top