കേന്ദ്ര മന്ത്രി പ്രഹളാദ് സിംഗ് പട്ടേലിന്റെ മകൻ വധശ്രമത്തിന് അറസ്റ്റിൽ

കേന്ദ്ര മന്ത്രി പ്രഹളാദ് സിംഗ് പട്ടേലിന്റെ മകൻ പ്രബൽ പട്ടേൽ വധശ്രമത്തിന് അറസ്റ്റിൽ. മധ്യപ്രദേശിൽ നടന്ന അടിപിടിയിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രബലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ ഗൊടെഗോണിലെ നരസിംഗ്പുർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ3ബലും പരിക്കേറ്റ രണ്ടുപേരും തമ്മിലുണ്ടായ വാഗ്വാദമാണ് ആക്രമണത്തിലേക്ക് വഴിതെളിച്ചത്. പരിക്കേറ്റ 50 വയസ്സ് പ്രായം വരുന്ന ഈശ്വർ റായുടെ നില ഗുരുതരമായി തുടരുകയാണ്.

സെക്ഷൻ 307, 147, 48,49, 365, 294 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top