പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതി; യുവമോർച്ചയുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ അഴിമതി നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ  പൊലീസ്‌  അറസ്റ്റ് ചെയ്തു നീക്കി. കലൂർ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പാലത്തിനു സമീപം പൊലീസ്‌ തടയുകയായിരുന്നു. തുടർന്ന് മുന്നറിയിപ്പില്ലാതെ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

Read Also; പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ കരാറുകാരനെ യുഡിഎഫ്‌ സർക്കാർ വഴിവിട്ട് സഹായിച്ചുവെന്നതിന്റെ കൂടുതൽ രേഖകൾ പുറത്ത്; 24 എക്‌സ്‌ക്ലൂസീവ്

ഉപരോധം അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന് പൊലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ളവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് യുവമോർച്ച പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top