ബിനോയ് കോടിയേരി വിവാദം; നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഐഎം തീരുമാനം

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയിൽ കേന്ദ്ര നേതാക്കൾ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഐഎം. ഡൽഹിയിൽ ചേർന്ന അവെയ്‌ലബിൾ പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് സിപിഐഎം തീരുമാനം. മാധ്യമവാർത്തകളെ കുറിച്ച് മാത്രമേ നേതാക്കൾക്ക് അറിവുള്ളുവെന്നും പിബി യിൽ നേതാക്കൾ അറിയിച്ചു. പാർട്ടി നേതൃസ്ഥാനമോ, പാർലമെന്ററി പദവിയോ വഹിക്കാത്ത സ്വകാര്യ വ്യക്തിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർട്ടി പ്രതികരിക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്.
Read Also: ചോദ്യം ചെയ്യലിന് മുംബൈ പൊലീസ് നോട്ടീസ് നൽകി; ബിനോയ് കോടിയേരി ഒളിവിൽ പോയതായി സൂചന
വിവാഹവാഗ്ദാനം നൽകി ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഓഷ്‌വാര പൊലീസ് നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനായി മുംബൈ പൊലീസിലെ ഇൻസ്‌പെക്ടറടങ്ങുന്ന സംഘം ഇന്നലെ കേരളത്തിലെത്തിയിട്ടുണ്ട്. അന്വേഷണ സംഘം ബിനോയിയെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. മുംബൈ പൊലീസ് സംഘം ഇന്നും കണ്ണൂരിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം ബിനോയ് കോടിയേരി ഒളിവിൽ പോയതായും സൂചനകളുണ്ട്. ബിനോയിയുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here