Advertisement

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി

June 20, 2019
Google News 1 minute Read

കൺവെൻഷൻ സെന്ററിന്റെ അനുമതി കിട്ടാതിരുന്നതുമായി ബന്ധപ്പെട്ട്  കണ്ണൂർ ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ  നഗരസഭാ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി എ.സി മൊയ്തീൻ. രേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ ചെറിയ കാര്യങ്ങൾ പറഞ്ഞ് നിങ്ങൾ തടസ്സപ്പെടുത്തിയെന്നും പൊലിഞ്ഞത് മനുഷ്യജീവിതമാണെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.

Read Also; ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു; കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിൽ നഗരസഭാ സെക്രട്ടറി പിടിവാശി കാണിച്ചെന്ന് മന്ത്രി പറഞ്ഞു. വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി അനാവശ്യമായി നിരവധി തടസ്സവാദങ്ങൾ നഗരസഭാ സെക്രട്ടറി ഉന്നയിച്ചതായും പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ടൗൺ പ്ലാനിങ് വിജിലൻസിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here