ഏറ്റവും പ്രിയപ്പെട്ട താരം എംഎസ് ധോണി; മുഹമ്മദ് ഷഹ്‌സാദിനോട് 25 ചോദ്യങ്ങൾ; വീഡിയോ

തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം ഇന്ത്യൻ വിക്കറ്റ് കീപ്പർ എംഎസ് ധോണിയെന്ന് അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്‌സാദ്. ഇഎസ്പിഎൻ ക്രികിൻഫോയിലാണ് ഷഹ്സാദ് മനസ്സു തുറന്നത്. ക്രികിൻഫോയുടെ 25 ചോദ്യങ്ങളെന്ന പരിപാടിയിലായിരുന്നു ഷഹ്സാദിൻ്റെ വെളിപ്പെടുത്തൽ.

ക്രിസ് ഗെയിലിനെയും ആന്ദ്രേ റസലിനെയും അപേക്ഷിച്ച് ഡ്വെയിൻ ബ്രാവോയാണ് മികച്ച ഡാൻസറെന്നും തനിക്ക് ഉറങ്ങാനാണ് ഏറെ ഇഷ്ടമെന്നും ഷഹ്സാദ് പറഞ്ഞു. ദൂരയാത്രകളിൽ ഗുൽബദിൻ നയ്ബ് നമ്മളെ ശല്യപ്പെടുത്തുമെന്നും അദ്ദേഹത്തോടൊപ്പമിരിക്കാനാൻ തനിക്ക് ഇഷ്ടമല്ലെന്നും ഷഹ്സാദ് വെളിപ്പെടുത്തി.

വീഡിയോ കാണാം:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top