ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായി; മുന്നറിയിപ്പുമായി ട്രംപ്

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഒമാൻ വഴിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താമസിയാതെ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്റെ സന്ദേശം തങ്ങൾക്ക് ലഭിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അമേരിക്കൻ ഡ്രോൺ ഇറാൻ വെടി വെച്ചിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യവും പടയൊരുക്കവും വർധിപ്പിച്ചിരിക്കുകയാണ്.
ഇറാനുമായി ഇനിയും ചർച്ചയ്ക്ക് അവസരമുണ്ടെന്നും ഇറാന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധ പദ്ധതികൾ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ആവർത്തിച്ചു. എന്നാൽ ചർച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഇറാൻ ആക്രമിക്കപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ പ്രതികരിച്ചു. ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചപ്പോഴാണ് അമേരിക്കയുടെ ചാര ഡ്രോൺ ഇന്നലെ വെടിവെച്ചിട്ടതെന്ന് ഇറാൻ പറയുമ്പോൾ ഇറാന്റെ വ്യോമാതിർ്ത്തിയിലൂടെ ഡ്രോൺ പറന്നിട്ടില്ലെന്നു അമേരിക്ക പറഞ്ഞു.
യുഎഇയിൽ എണ്ണ കപ്പലുകളും സൗദിയിൽ എണ്ണ വിതരണ സംവിധാനവും ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇറാൻ ആണെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. 2015 -ൽ അമേരിക്കയും ഇറാനും ഒപ്പു വെച്ച ആണവ കരാറിൽ നിന്നും കഴിഞ്ഞ വർ്ഷം. അമരിക്ക ഏകപക്ഷീയമായി പിന്മാറിയതാണ് പുതിയ സംഘർഷങ്ങൾക്കും കാരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here