പരീക്ഷാ ആള്‍മാറാട്ടം; അധ്യാപകന്‍ പി.കെ ഫൈസല്‍ ട്വന്റിഫോറിനോട്‌; ട്വന്റി ഫോര്‍എക്‌സ്‌ക്ലൂസീവ്

നീലേശ്വരം ഹൈയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ആള്‍മാറാട്ടം നടത്തിയത് സ്‌കൂളലെ പ്രധാന അധ്യാപിക കെ റസിയയും നിഷാദ് വി മുഹമ്മദും ആണെന്ന് ചേന്ദമംഗലം സ്‌കൂളിലെ അധ്യാപകനും കേസിലെ മൂന്നാം പ്രതിയുമായ പികെ ഫൈസല്‍ ട്വന്റി ഫോറിനോട്.

ഓഫീസിലിരുന്നാണ് പരീക്ഷ എഴുതിയതെന്ന നിഷാദ് വി മുഹമ്മദിന്റെ വാദം വാസ്തവ വിരുദ്ധമാണ്. തന്റെ ഡ്യൂട്ടി സമയത്ത് അത്തരമൊരു ക്രമക്കേട് നടന്നിട്ടില്ല എന്നും പികെ ഫൈസല്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

ഇംഗ്ലീഷ് ഉത്തരപേപ്പര്‍ ഒരു ദിവസം വൈകിയാണ് അയച്ചത് അധ്യാപകന്‍.
കേസില്‍ താന്‍ നിരപരാധിയാണ്. ഇംഗ്ലീഷ് ഉത്തരപേപ്പര്‍ ഒരു ദിവസം വൈകിയാണ് അയച്ചത്. പരീക്ഷാ മാന്വുവല്‍ പ്രകാരം പേപ്പര്‍ അയക്കണ്ട ഉത്തരവാദിത്വം തനിക്കില്ലെന്നും അധ്യാപകന്‍ പറഞ്ഞു.

മെയ് 4ന് ഹിയറിങ്ങില്‍ ഹാജരാകാന്‍ ഔദ്യോഗികമായി ഒരു അറിയിപ്പും വന്നിട്ടില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. നിഷാദ് വി.മുഹമ്മദ്, റസിയ ടീച്ചറും തന്നെയാണ് ക്രമക്കേട് നടത്തിയത്. ഓഫിസില്‍ ഇരുന്ന് പരീക്ഷ എഴുതി എന്ന നിഷാദ് വി മുഹമ്മദിന്റെ വാദം തെറ്റാണെന്നും തന്റെ ഡ്യൂട്ടി സമയത്ത് അത്തരത്തില്‍ ഒരു ക്രമക്കേട് നടന്നിട്ടില്ലന്നും പൊലീസില്‍ കീഴടങ്ങിയ പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പികെ ഫൈസല്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top