ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കുടുംബം കളക്ടർക്ക് പരാതി നൽകി

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബം കളക്ടർക്ക് പരാതി നൽകി. സാജന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥരുടെ പീഡനമാണെന്നും നഗരസഭാ ഉദ്യോഗസ്ഥർക്കും നഗരസഭാ അധ്യക്ഷയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു. സാജന്റെ ഭാര്യ ബീനയുടെ പേരിലാണ് കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.

Read Also; പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂർ നഗരസഭാധ്യക്ഷ ശ്യാമളയ്‌ക്കെതിരെ സിപിഐഎം നടപടിക്കൊരുങ്ങുന്നു

താൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം കാലം ഓഡിറ്റോറിയം കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തരില്ലെന്ന് നഗരസഭാ അധ്യക്ഷ ശ്യാമള പറഞ്ഞതായും ഉദ്യോഗസ്ഥരുടെയും നഗരസഭാ അധ്യക്ഷയുടെയും നിസ്സഹകരണവും ഔദ്യോഗിക പദവി ദുരുപയോഗവും മൂലം സാജൻ ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top