Advertisement

നീലേശ്വരം സ്‌കൂളിലെ പരീക്ഷാ ക്രമക്കേട്; പ്രതി കീഴടങ്ങി

June 21, 2019
Google News 0 minutes Read

കോഴിക്കോട് നീലേശ്വരം സ്‌കൂളിലെ പരീക്ഷാ ക്രമക്കേടിൽ പ്രതി കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫായിരുന്ന ഫൈസലാണ് മുക്കം പൊലീസിൽ ഹാജരായത്. അതേസമയം താൻ കുറ്റം ചെയ്തിട്ടില്ലെന്നും, മറ്റ് രണ്ട് അധ്യാപകരാണ് പരീക്ഷാ പേപ്പറിൽ ക്രമകേട് നടത്തിയതെന്നും ഫൈസൽ 24 നോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രാവിലെ 9 മണിയോടെയാണ് പ്രതി മുക്കം പൊലീസിൽ കീഴടങ്ങിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയതോടെയാണ് പ്രതി പൊലീസിൽ സ്വമേധയാ കീഴടങ്ങിയത്. പരീക്ഷാ ആൾമാറാട്ടം നടത്തിയത് സ്‌കൂളിലെ പ്രധാന അധ്യാപിക കെ റസിയയും, നിഷാദ് വി മുഹമ്മദുമാണെന്നും ഓഫീസിൽ ഇരുന്നാണ് പരീക്ഷ എഴുതിയത് എന്ന നിഷാദ് വി മുഹമ്മദിന്റെ വാദം വാസ്തവ വിരുദ്ധമാണെന്നും ഫൈസൽ പറഞ്ഞു.

നിലവിൽ ഇനി ഒളിവിലുള്ള ഒന്നും, രണ്ടും പ്രതികളെ പിടികൂടാനുണ്ട്. ഇവർ ബന്ധുവീടുകളിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയാൽ മാത്രമേ കേസിലെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ. ഫൈസലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here