‘ടോം ജോസ് അഴിമതി ലോബിക്കൊപ്പം’ : രാജു നാരായണ സ്വാമി

ടോം ജോസ് അഴിമതി ലോബിക്കൊപ്പമെന്ന് രാജു നാരായണ സ്വാമി. രേഖകൾ കൈവശമുണ്ടെന്നും നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്നും രാജു നാരായണ സ്വാമി പറഞ്ഞു. തനിക്കെതിരെയുള്ള പ്രതികാര നടപടി അഴിമതിക്കെതിരെ പോരാടിയതിനാലെന്നും സ്വാമി ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ പറഞ്ഞു.

അഴിമതികൾ കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാകാം തനിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെന്ന് രാജു നാരായണസ്വാമി നേരത്തെ പ്രതികരിച്ചിരുന്നു.

ഇന്ന് രാവിലെയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നീക്കമുണ്ടാകുന്നത്. കേന്ദ്ര സർവീസിൽ നിന്ന് തിരികെയെത്തിയത് സംസ്ഥാന സർക്കാരിനെ അറിയിച്ചില്ല, നിരുത്തരവാദിത്വപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണസ്വാമിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. 10 വർഷം കൂടി സർവീസ് കാലാവധി ശേഷിക്കെയാണ് രാജു നാരായണസ്വാമിക്കെതിരെ സർക്കാർ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനൊരുങ്ങുന്നത്. എസ്എസ്എൽസി,ഐഐടി,സിവിൽ സർവീസ് പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയയാളാണ് രാജു നാരായണസ്വാമി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top