ജോലി സമയം കഴിഞ്ഞു; അബോധാവസ്ഥയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും സ്ഥലം വിട്ടു

ജോലി സമയം കഴിഞ്ഞതും അബോധാവസ്ഥയിൽ കിടക്കുന്ന രോഗിയെ ഉപേക്ഷിച്ച് ആശുപത്രിപൂട്ടി ഡോക്ടറും ജീവനക്കാരും വീട്ടിൽപോയി. ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം. സംഭവത്തിൽ നാല് ഡോക്ടർമാരെ പിരിച്ച് വിട്ടു.
വെള്ളിയാഴ്ച പുർകാസിലെ ബ്ലോക്കിലെ ഫലോദയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ സോണിയക്കായിരുന്നു (30) ദുരനുഭവം ഉണ്ടായത്. രോഗികളുടെ മുറിയിൽ അബോധാവസ്ഥയിലായിരുന്ന സോണിയയെ ഇവിടെ വിട്ട് ഡോക്ടറും ജീവനക്കാരും വൈകുന്നേരം വീട്ടിൽപോയി. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റും പൂട്ടിയാണ് ജീവനക്കാർ പോയത്.
ഏതാനും മണിക്കൂറുകൾക്ക് ശേഷം സോണിയക്കു സുബോധം വീണ്ടുകിട്ടിയപ്പോൾ താൻ മുറിക്കുള്ളിൽ പെട്ടതായി മനസിലായി. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇവർ ബഹളം വച്ചതോടെ നാട്ടുകാർ എത്തുകയും അധികൃതരെ വിവരം അറിയിച്ച് പൂട്ടുതുറന്ന് പുറത്തുകടക്കുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here