തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അൻപതോളം പേർക്ക് പരിക്ക്

തിരുവനന്തപുരം വട്ടപ്പാറ മരതൂരിനടുത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസും കൊട്ടാരക്കരയിൽ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും അതുവഴി പോയ വാഹനങ്ങളിലെ യാത്രക്കാരും വട്ടപ്പാറ പൊലീസും ഫയർഫോഴ്‌സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇതിൽ ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here