ആന്തൂർ നഗരസഭ അധ്യക്ഷയെ സിപിഐഎം സംരക്ഷിക്കുന്നത് എന്തിനാണെന്ന് രമേശ് ചെന്നിത്തല

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തത് കൊണ്ട് പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഗസഭാധ്യക്ഷയ്‌ക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടത്. നഗരസഭ അധ്യക്ഷയെ സിപിഐഎം സംരക്ഷിക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കുടുംബത്തെ നാളെ സന്ദർശിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കാമെന്ന കോടിയേരിയുടെ നിലപാട് നാടകമാണ്. വലിയ ജീർണതയാണ് സിപിഐഎമ്മിനുള്ളിൽ ഉള്ളത്. സർക്കാരിലും സിപിഎമ്മിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു. രാജു നാരായണ സ്വാമിയെ സർവീസിൽ നിന്നും പിരിച്ചുവിടാൻ അനുവദിക്കില്ല. അഴിമതിക്കാർ എല്ലാം ചേർന്ന് ഒരു പാവം ഉദ്യോഗസ്ഥനെ പിരിച്ചു വിടുന്നത് അധാർമികമാണ്. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here