Advertisement

ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി കിട്ടാതിരുന്നത് സിപിഎമ്മിലെ വിഭാഗീയത കാരണമെന്ന് കെ.സുധാകരൻ

June 19, 2019
Google News 0 minutes Read
K.Sudhakaran

കൺവെൻഷൻ സെന്ററിന് ലൈസൻസ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പ്രവാസി സിപിഎമ്മിന്റെ ഉറച്ച അനുഭാവിയും പി.ജയരാജനുമായി അടുപ്പമുള്ള വ്യക്തിയുമായിരുന്നെന്ന് കെ.സുധാകരൻ എം.പി.  പാർട്ടിയുമായി അടുപ്പമുണ്ടായിരുന്നിട്ടും ലൈസൻസ് ലഭിക്കാതിരുന്നത് സിപിഎമ്മിലെ വിഭാഗീയത കാരണമാണ്. പാർട്ടിയിലെ വിഭാഗീയതയ്ക്ക് സാജൻ ഇരയാകുകയായിരുന്നെന്നും കെ.സുധാകരൻ പറഞ്ഞു.

പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന ആന്തൂർ നഗരസഭ ഇ.പി ജയരാജന്റെ മകന്റെ റിസോർട്ടിന് വേണ്ടി ഏക്കർ കണക്കിന് മണ്ണ് നീക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകി. കൺവെൻഷൻ സെന്ററിന് മാത്രം അനുമതി കൊടുക്കാതിരുന്നതിന്റെ കാരണം ദുരൂഹമാണ്. ആത്മഹത്യക്ക് ഉത്തരവാദി നഗരസഭയാണ്. ആത്മഹത്യയെപ്പറ്റി വിശദമായ പൊലീസ് അന്വേഷണം വേണമെന്നും നഗരസഭാ ചെയർപേഴ്‌സൺ രാജി രാജി വെയ്ക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here