റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന മന്ത്രി പി തിലോത്തമന്‍; ട്വന്റിഫോര്‍ ഇംപാക്ട്

റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ പരിശോധിച്ച് നടപടി എന്ന് മന്ത്രി പി തിലോത്തമന്‍. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. ഉടന്‍ തന്നെ അര്‍ഹത ഉള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 16 ലക്ഷം പരാതികളാണ് ഭക്ഷ്യവകുപ്പിനു മുന്‍പില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ അര്‍ഹത പെട്ട മൂന്ന് ലക്ഷം പേരുടെ പേര് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 21000 പേരുടെ ലിസ്റ്റുകൂടി ഉള്‍പെടുത്താന്‍ ഉത്തരവായി. അര്‍ഹരായവരില്‍ ഇനി 50000 കുടുംബങ്ങളാണ് ശേഷിക്കുന്നത്. സ്വന്തമായി റേഷന്‍ വേണ്ടെന്നു വെക്കാനുള്ള അവസരം ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
70000 കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഇവര്‍ എന്തുകൊണ്ടാണ് റേഷന്‍ വാങ്ങാത്തതെന്തെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉടന്‍ തന്നെ അര്‍ഹത ഉള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കും. എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതല പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here