ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ദക്ഷിണകാശ്മീരിലെ ദരംദോറ കീഗം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെ തുടർന്ന് തിരച്ചിലിനായി പ്രദേശത്ത് എത്തിയ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. മണിക്കൂറുകളോളം കനത്ത വെടിവെപ്പാണ് പ്രദേശത്ത് നടന്നത്. സംഭവ സ്ഥലത്ത് സുരക്ഷാസേന ഭീകരർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
Shopian Encounter: Two terrorists have been killed in ongoing encounter between terrorists and security forces in Daramdora area of Keegam in South Kashmir. Operation is going on. (Visuals deferred by unspecified time) #JammuAndKashmir pic.twitter.com/YJsqz9qxvY
— ANI (@ANI) June 23, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here