അപ്പീൽ കടുത്തു; കോലിക്ക് പിഴ

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ തു​ട​രെ അ​പ്പീ​ൽ ചെ​യ്ത ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പി​ഴ. മാ​ച്ച് ഫീ​സി​ന്‍റെ 25 ശ​ത​മാ​ന​മാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഐ​സി​സി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ലെ​വ​ൽ 1 ലം​ഘി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ഫ്ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ ബും​മ്ര എ​റി​ഞ്ഞ 29 ാം ഓ​വ​റി​ലാ​ണ് കോ​ഹ്‌​ലി വി​ക്ക​റ്റി​നാ​യി ശ​ക്ത​മാ​യി അ​പ്പീ​ൽ ചെ​യ്ത​ത്. ബും​മ്ര​യു​ടെ പ​ന്തി​ൽ റ​ഹ്മ​ത് ഷാ ​വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി​യെ​ങ്കി​ലും അ​മ്പ​യ​ർ അ​ലീം ദ​ർ ഔ​ട്ട് വി​ളി​ച്ചി​ല്ല. റി​വ്യൂ ചെ​യ്യാ​നു​ള്ള അ​വ​സ​രം നേ​ര​ത്തെ ന​ഷ്ട​മാ​യി​രു​ന്ന​തി​നാ​ൽ കോ​ഹ്‌​ലി ശ​ക്ത​മാ​യി അ​പ്പീ​ൽ ചെ​യ്തു.

അമ്പയറുടെ അടുത്ത് ചെന്ന് തർക്കിച്ച കോലി തീരുമാനത്തിനെതിരെ പ്രതിഷേധവുമറിയിഛിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top