ബംഗ്ലാദേശിനു ബാറ്റിംഗ്; ഇരു ടീമിലും രണ്ട് മാറ്റങ്ങൾ

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഗുൽബദിൻ നയ്ബ് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും രണ്ട് മാറ്റങ്ങൾ വീതമുണ്ട്.
ബംഗ്ലാദേശ് നിരയിൽ റൂബൽ ഹുസൈനു പകരം സൈഫുദ്ദീനും സബ്ബിർ റഹ്മാനു പകരം മൊസദ്ദക് ഹുസൈനും ടീമിലെത്തി. അഫ്ഗാനിസ്ഥാനിൽ അഫ്താബ് ആലം, ഹസ്റതുല്ല സസായ് എന്നിവർ പുറത്തിരിക്കും. ദൗലത് സദ്രാൻ, സമിയുല്ല ഷൻവാരി എന്നിവരാണ് പകരം ടീമിലെത്തിയത്.
സതാംപ്ടണിലെ റോസ് ബൗളിലാണ് മത്സരം. മഴ മൂലം ടോസ് വൈകിയിരുന്നു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരം നടന്ന അതേ പിച്ച് ആയതു കൊണ്ട് തന്നെ ലോ സ്കോറിംഗ് മാച്ചാവുമെന്നാണ് പ്രവചനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News