കൊച്ചി ഇടപ്പള്ളി പേരണ്ടൂർ ജംഗ്ഷനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി; ഗതാഗതം തടസപ്പെട്ടു

കൊച്ചി ഇടപ്പള്ളി പേരണ്ടൂർ ജംഗ്ഷനു സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ഗതാഗതം തടസപ്പെട്ടു. ആലുവയിൽ നിന്നും വൈപ്പിനിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പെപ്പ് ലൈനിന്റെ തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് എളമക്കര പേരണ്ടൂർ ജംഗഷനിൽ നടു റോഡിൽ കുടിവെള്ള
പൈപ്പ് പൊട്ടിയത്. വൈപ്പിൻ മേഖലയിലെ ആയിരക്കണക്കിനു പേർക്ക് കുടിവെള്ളമെത്തിക്കുന്ന വലിയ പൈപ്പാണ് പൊട്ടിയത്. മൂന്നു മീറ്ററോളം ഉയരത്തിൽ വെള്ളം ഉയർന്ന് പൊങ്ങിയതോടെയാണ് പൈപ്പ് പൊട്ടിയത് നാട്ടുകാർ തിരിച്ചറിഞ്ഞത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇടപ്പള്ളി എളമക്കര കലൂർ റോഡ് അഞ്ച് മീറ്റർ നീളത്തിൽ തകർന്നു. റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു. പ്രദേശവാസികൾ കൃത്യ സമയത്ത് ഇs പെട്ടതിനാൽ കാര്യമായ അപകടമൊന്നും ഉണ്ടായില്ല.

റോഡിനു സമീപത്തെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായ തിനെ തുടർന്ന് പ്രദേശത്തേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചു. സ്ഥലത്ത് പി ഡബ്ല്യുഡി, വാട്ടർ അതോറിറ്റി, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.

കുടിവെള്ള വിതരണത്തിന് തകരാറുണ്ടാകില്ലന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top