ഇനി എല്ലാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി

ഭാവിയിൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ എസ്പി-ബിഎസ്പി സഖ്യം പരാജയപ്പെട്ടതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇരു പാർട്ടികളും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി ഒരു തെരഞ്ഞെടുപ്പിലും സഖ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ രംഗത്തെത്തിയിരിക്കുന്നത്.

Read Also; മഹാസഖ്യം മങ്ങുന്നു; ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവും

തെരഞ്ഞെടുപ്പു പരാജയത്തിന് ശേഷം സമാജ്‌വാദി പാർട്ടിയുടെ സമീപനം ശരിയല്ലാത്തത് കൊണ്ടാണ് ഇനി എല്ലാ തെരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും തോൽവിക്ക് ശേഷം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെ ഫോണിൽ പോലും വിളിക്കാൻ തയ്യാറായില്ലെന്നും മായാവതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top