മഹാസഖ്യം മങ്ങുന്നു; ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവും

ഉത്തർപ്രദേശിൽ നിയമസഭാ  ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടി നേതാക്കളുമായി ചർച്ച ചെയ്തതായും ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കാൻ പാർട്ടി സജ്ജമാണെന്നും അഖിലേഷ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഎസ്പി അധ്യക്ഷ മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also; ഉത്തർപ്രദേശിലെ മഹാസഖ്യം തകർച്ചയിലേക്ക്; ബിഎസ്പി ഒറ്റക്കു മത്സരിക്കും

മഹാസഖ്യം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതായും മായാവതി പറഞ്ഞതിന് പിന്നാലെയാണ് അഖിലേഷും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിയും ബിഎസ്പിയും ഒന്നിച്ച് മഹാസഖ്യമായാണ് മത്സരിച്ചിരുന്നതെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

Read Also; മഹാസഖ്യം മങ്ങി; ഉത്തർപ്രദേശിൽ പിടിച്ചു നിന്ന് ബിജെപി

ബിഎസ്പിക്ക് 10 സീറ്റുകളും എസ്പിക്ക് 5 സീറ്റുകളും മാത്രമേ യുപിയിൽ നേടാൻ സാധിച്ചുള്ളൂ. ഇതേ തുടർന്നാണ് സഖ്യമില്ലാതെ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ബിഎസ്പി തീരുമാനിച്ചത്. ഉത്തർപ്രദേശ് നിയമസഭയിൽ 11 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top