ഉത്തർപ്രദേശിലെ മഹാസഖ്യം തകർച്ചയിലേക്ക്; ബിഎസ്പി ഒറ്റക്കു മത്സരിക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യം ത​ക​ർ​ച്ച​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ബി​എ​സ്പി തീ​രു​മാ​നി​ച്ചു. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി നേ​തൃ​യോ​ഗ​ത്തി​ലാ​ണ് അ​ധ്യ​ക്ഷ മാ​യാ​വ​തി ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​ത് പ്ര​തി​പ​ക്ഷ മ​ഹാ​സ​ഖ്യ​വും അ​ഖി​ലേ​ഷ് യാ​ദ​വു​മാ​ണെ​ന്ന് മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി. മ​ഹാ​സ​ഖ്യം പ്ര​തീ​ക്ഷി​ച്ച​ത്ര ഫ​ലം ക​ണ്ടി​ല്ലെ​ന്നും യാ​ദ​വ വോ​ട്ടു​ക​ൾ ബി​എ​സ്പി​ക്ക് നേ​ടി​ന​ൽ​കാ​ൻ എ​സ്പി​ക്കു സാ​ധി​ച്ചി​ല്ലെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. സ്വ​ന്തം ഭാ​ര്യ ഡിം​പി​ൾ യാ​ദ​വി​ന്‍റെ വി​ജ​യം പോ​ലും അ​ഖി​ലേ​ഷി​ന് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും മാ​യാ​വ​തി പ​രി​ഹ​സി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ ഒ​ന്പ​ത് എം​എ​ൽ​എ​മാ​രും എ​സ്പി​യു​ടെ​യും ബി​എ​സ്പി​യു​ടെ​യും ഓ​രോ എം​എ​ൽ​എ​മാ​രും ജ​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രു​ന്ന​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ മാ​യാ​വ​തി പ്ര​വ​ർ​ത്ത​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 38 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ബി​എ​സ്പി 10 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ച്ച​ത്. 37 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സ​മാ​ജ്വാ​ദി പാ​ർ​ട്ടി അ​ഞ്ച് സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി. സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് 62 സീ​റ്റു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സാ​ക​ട്ടെ ഒ​രു സീ​റ്റി​ലേ​ക്കു മാ​ത്ര​മാ​യി ചു​രു​ങ്ങി.



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More