Advertisement

കെവിൻ വധക്കേസ്; പ്രതികളുടെ വിചാരണ 29 ന് ആരംഭിക്കും

June 25, 2019
Google News 0 minutes Read

കെവിൻ വധക്കേസിൽ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂർത്തിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ 186 സാക്ഷികളിൽ 113 പേരെ കോടതി വിസ്തരിച്ചു. 29 ന് പ്രതികളുടെ വിചാരണ ആരംഭിക്കും.

പ്രത്യേക കേസായി പരിഗണിച്ച് നാൽപ്പത്തിരണ്ട് ദിവസം കൊണ്ടാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഉൾപ്പെടെ നൂറ്റി പതിമൂന്ന് പേരെയാണ് വിസ്തരിച്ചത്. വിചാരണയ്ക്കിടെ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു കോടതിയിലും ആവർത്തിച്ചിരുന്നു. ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് ഉൾപ്പെടെ അഞ്ച് സാക്ഷികൾ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. 238 പ്രമാണങ്ങളും മൊബൈൽ ഫോൺ, സി.സി.ടി.വി ദൃശ്യങ്ങൾ, ആക്രമിക്കാൻ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ 56 തെളിവുകളും പ്രോസിക്യുഷൻ ഹാജരാക്കി.

കെവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക മൊഴികളാണ് ഫോറൻസിക് വിദഗ്ധർ നൽകിയത്. വിചാരണയ്ക്കിടെ സാക്ഷികളെ മർദ്ദിച്ച രണ്ട് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. കേസിലെ പതിനാല് പ്രതികളിൽ ഒൻപത് പേരാണ് നിലവിൽ റിമാൻഡിലുണ്ട്. ഇരുപത്തിയൊൻപതിന് പ്രതികളുടെ വിചാരണ ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here