ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

ഒഡീഷയിൽ എക്‌സ്പ്രസ് ട്രെയിനും റെയിൽവേ പാളത്തിൽ അറ്റകുറ്റ പണി നടത്തുന്ന ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തീ പിടുത്തത്തിൽ പൊള്ളലേറ്റാണ് മരണം. നാല് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഹൗറ-ജഗ്ദൽപുർ സമലേശ്വരി എക്‌സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. റായഗഡയിൽ സിങ്കാപുർ-കേതഗുഡ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

കൂട്ടിയിടിയെ തുടർന്ന് എക്‌സ്പ്രസ് ട്രെയിന്റെ രണ്ട് ബോഗികൾ പാളം തെറ്റുകയും എഞ്ചിന് തീ പിടിക്കുകയുമായിരുന്നു. സിഗ്നൽ നൽകിയതിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെപ്പറ്റി അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. ട്രെയിനുകളുടെ കൂട്ടിയിടി നടന്ന സ്ഥലത്തിന് ഇരുവശത്തുമുള്ള രണ്ട് റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റേഷൻ മാസ്റ്റർമാരെയും  സസ്‌പെൻഡ് ചെയ്തതായും റെയിൽവേ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top