ബലാക്കോട്ട് ആക്രമണത്തിന്റെ സൂത്രധാരൻ സാമന്ത് ഗോയൽ ഇനി ‘റോ’ മേധാവി

രഹസ്യാന്വേഷണ വിഭാഗം തലപ്പത്ത് അഴിച്ചു പണിയുമായി കേന്ദ്ര സർക്കാർ. ദേശീയ ഇന്റലിജൻസ് ഏജൻസിയായ ‘റോ’ യുടെ തലവായി സാമന്ത് ഗോയലിനെ നിയമിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാറിനെ പുതിയ ഇന്റലിജൻസ് ബ്യൂറോ മേധാവിയായും നിയമിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകൾക്ക് നേരെ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സാമന്ത് ഗോയൽ.
2016 ൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിലും റോ ഉദ്യോഗസ്ഥനായിരുന്ന സാമന്ത് ഗോയൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കാശ്മീർ വിഷയം കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ആളാണ് പുതിയ ഇന്റലിജൻസ് ബ്യൂറോ മേധാവി. ഇന്റലിജൻസ് ബ്യൂറോയിൽ കാശ്മീരിന്റെ ചുമതലയുള്ള സ്പെഷൽ ഡയറക്ടറായിരുന്നു അരവിന്ദ് കുമാർ. ഇരുവരും 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്. സാമന്ത് ഗോയൽ പഞ്ചാബ് കേഡറിൽ നിന്നും അരവിന്ദ് കുമാർ അസം കേഡറിൽ നിന്നുമുള്ള ഉദ്യേഗസ്ഥരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here