‘നിങ്ങൾ മോദിക്കാണ് വോട്ടു ചെയ്തത്, അദ്ദേഹത്തോട് ചോദിക്ക്’; പരാതി പറഞ്ഞവരോട് ക്ഷോഭിച്ച് കർണ്ണാടക മുഖ്യമന്ത്രി

വാഹനം തടഞ്ഞ് പരാതി പറഞ്ഞവരോട് ക്ഷോഭിച്ച് കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നിങ്ങൾ മോദിക്കാണ് വോട്ടു ചെയ്തതെന്ന് പറഞ്ഞാണ് പരാതി പറയാനെത്തിയ താപവൈദ്യുത നിലയത്തിലെ ജീവനക്കാരോട് അദ്ദേഹം ക്ഷുഭിതനമായത്.

‘നിങ്ങൾ വോട്ടു ചെയ്തത് മോദിക്കാണ്. എന്നാൽ നിങ്ങളുടെ പ്രശ്‌നങ്ങൾ ഞാൻ പരിഹരിക്കണമെന്ന് പറയുന്നു. നിങ്ങൾ മോദിയുടെ അടത്തുപോയി ചോദിക്ക്. എത്രയും വേഗം ഇവിടെ നിന്ന് പിരിഞ്ഞു പോകുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്. അല്ലെങ്കിൽ ലാത്തിച്ചാർജ് നടത്താൻ പൊലീസിനോട് എനിക്ക് നിർദ്ദേശിക്കേണ്ടിവരും’ പരാതി പറയാനെത്തിയവരോട് കുമാരസ്വാമി പറഞ്ഞു.

റായ്ചൂർ ജില്ലയിലെ താപ വൈദ്യുത നിലയത്തിലെ ജീവനക്കാരാണ് മുഖ്യമന്ത്രിയോട് പരാതി പറയാനെത്തിയത്. അദ്ദേഹം സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തിയാണ് ജീവനക്കാർ പരാതി പറയാൻ ശ്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top