രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പാകിസ്ഥാനില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പാകിസ്ഥാനില്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഗാനി കൂടിക്കാഴ്ച്ച നടത്തി. അധികാരമേറ്റതിന് ശേഷമുള്ള അഷ്‌റഫ് ഗാനിയുടെ മൂന്നാമത്തെ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്.

പാകിസ്ഥാന്‍ തലസ്ഥാന നഗരമായ ഇസ്ലാമാബാദിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്. സമാധാന ചര്‍ച്ചകള്‍ക്കാണ് ഇരു രാജ്യങ്ങളും മുന്‍ഗണന നല്‍കുന്നത്. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നതായി പാക്‌ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാവിലെയാണ് ഗാനി പാകിസ്ഥാനിലെത്തിയത്.

ഔദ്യോഗിക വസതിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇമ്രാന്‍ ഖാന്‍ അഷ്‌റഫ് ഗാനിയെ സ്വീകരിച്ചത്. ഇരുനേതാക്കളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചക്കൊപ്പം പാകിസ്ഥാന്‍
വിദേശകാര്യമന്ത്രി ഷാ മഹമ്മദ് ഖുറേഷിയുമായും ഗാനി കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാനിസ്ഥാനില്‍ സമാധാനം ആഗ്രഹിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‌
തുറന്ന മനസാണെന്ന് ഖുറേഷി പറഞ്ഞു. സമാധാനത്തിനായുള്ള പാക്‌  ശ്രമങ്ങളെ ഗാനി അഭിനന്ദിച്ചതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top