ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാനായി മാറ്റി; തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

ബിഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ  ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ ദിൻഡോഷി കോടതി വിധിപറയുന്നതിനായി  മാറ്റി. ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. തിങ്കളാഴ്ച വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചപ്പോൾ യുവതിയുടെ വാദം കേൾക്കാൻ കോടതി തയ്യാറായി.


മുൻകൂർ ജാമ്യത്തെ എതിർത്ത് ശക്തമായ വാദങ്ങളാണ് യുവതി ഉന്നയിച്ചത്.മുൻമന്ത്രിയുടെ മകനാണെന്നും ക്രിമിനൽ കേസിന്റെ വിവരവും ബിനോയ് മുൻകൂർ ജാമ്യ ഹർജിയിൽ നിന്ന് മറച്ചുവെച്ചതായും യുവതി കോടതിയെ അറിയിച്ചു. തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുമെന്ന് ബിനോയ് ഭീഷണിപ്പെടുത്തിയെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും യുവതി കോടതിയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top