പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അനുകൂലികള്‍ക്ക് ജയം

സിപിഎമ്മിനെയും കേരള പൊലീസ് അസോസിയേഷനേയും ഞെട്ടിച്ച് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ തൂത്തുവാരി. തല്ലിലും പൊലീസുകാരുടെ സസ്‌പെന്‍ഷനിലും കലാശിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ എല്ലാ സീറ്റിലും വിജയിച്ചു.

പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റ്റിഎസ് ബൈജു അടക്കം പരാജയപ്പെട്ടു. വിമതര്‍ രംഗത്തുണ്ടായിട്ടും കോണ്‍ഗ്രസ്സ് അനുകൂലികള്‍ നേടിയ വിജയം പൊലീസ് അസോസിയേഷനെ ഞെട്ടിച്ചു. സസ്‌പെന്‍ഷനിലുള്ള ജിആര്‍ അജിത്തിന്റെയും, രഞ്ജിത്തിന്റയും ജയം സിപിഎം അനുകൂല പാനലിന് കനത്ത തിരിച്ചടിയായി.

തുടക്കം മുതല്‍ വിവാദമായിരുന്നു പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്.  4227 വോട്ട്, പോള്‍ ചെയ്തപ്പോള്‍ 60 ശതമാനത്തിലധികവും നേടിയത് മുന്‍ കെപിഎ ഭാരവാഹി ജിആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അനുകൂല പാനല്‍ ഭരണം നിലനില്‍ക്കയാണ് എല്‍ഡിഎഫിന്റെ പാനല്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ജിആര്‍ അജിത്തും, രഞ്ജിത്തുംജയിച്ചത്‌. സിപിഎമ്മിനും പൊലീസ് അസോസിയേഷനും കനത്ത തിരിച്ചടിയായി. തോല്‍വി ഏറ്റു വാങ്ങിയവരില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റ്റിഎസ്‌ബൈജു വരെയുണ്ട്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കനത്ത സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്. 2017 ല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഇത് നിയമയുദ്ധത്തിനും വഴിയൊരുക്കി . തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അതിപ്രസരത്തെ രണ്ടു തവണ അതിരൂക്ഷമായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇടതു അനുകൂല പാനലിനേറ്റ കനത്ത തിരിച്ചടി പൊലീസ് അസോസിയേഷനില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് വഴിയൊരുക്കും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top