മലയാളം സർവകലാശാല ഭൂമി വിവാദം നിയമസഭയിൽ; പ്രതിപക്ഷം ഇറങ്ങിപ്പോയി

മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടിനെപ്പറ്റി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വിഷയം അടിയന്തര പ്രമേയമായി അനുവദിക്കില്ലെന്നും സബ്മിഷനായി പരിഗണിക്കാമെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.
മലയാളം സർവകലാശാലയ്ക്കായി സ്ഥലമേറ്റെടുക്കൽ നടപടികളെല്ലാം നടന്നത് യുഡിഎഫ് ഭരണകാലത്താണെന്നും സ്ഥല കച്ചവടക്കാരും ഏജന്റുമാരുമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി കെ.ടി ജലീൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മലയാളം സർവകലാശാല ഭൂമിയിടപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഭൂമാഫിയയുടെ വലിയ ഇടപെടൽ ഇതിൽ ഉണ്ടായിട്ടുണ്ടെന്നും ഇടപാടിൽ മന്ത്രിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here