സെല്‍ഫി എടുക്കുന്നതിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്ത്യയില്‍ …

സെല്‍ഫി ഒരു ട്രെന്‍ഡ് ആയതോടെ എന്തിനും ഏതിനും സെല്‍ഫി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സ്വന്തമായോ കൂട്ടത്തോടെയോ ചിത്രങ്ങളെടുത്ത് അതിന്റെ അഭിപ്രായം മറ്റുള്ളവരില്‍ നിന്നും തേടുന്നവരും കുറവൊന്നും അല്ല.

എന്നാല്‍, വ്യത്യസ്ത തരം പശ്ചാത്തലങ്ങള്‍ തേടിയുള്ള സെല്‍ഫി എടുപ്പ് പലപ്പോഴും കൗതുകങ്ങള്‍ക്ക് അപ്പുറം അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഫാമിലി മെഡിസിന്‍ ആന്റ് പ്രൈമറി കെയറിന്റെ റിപ്പോര്‍ട്ടനുസരിച്ച് സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ അഞ്ചിരട്ടിയാളുകള്‍ സെല്‍ഫികള്‍ മൂലം മരിക്കുന്നുണ്ടെന്നാണ്.

2011 ഒക്ടോബറിനും നവംബര്‍ 2017 നും ഇടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ മരണപ്പെട്ടത് 259 പേരാണ്. മാത്രമല്ല, ഇത് ആഗോള തലത്തില്‍ സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തെക്കാള്‍ അഞ്ചിരട്ടിയാണ്.
പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് സെല്‍ഫി എടുക്കുന്നവരിലധികവും.

ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെല്‍ഫി എടുത്ത് മരിക്കുന്നതില്‍ അധികവും ഇന്ത്യക്കാരാണ്. 159 പേരാണ് ഇക്കാലയളവില്‍ സെല്‍ഫി എടുത്ത് മരിച്ചിട്ടുള്ളത്. സെല്‍ഫി മരണങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അമേരിക്കയും റഷ്യയും പാകിസ്ഥാനുമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top