Advertisement

സംസ്ഥാനത്ത് റേഷൻ കടത്ത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ

June 27, 2019
Google News 0 minutes Read

സംസ്ഥാനത്ത് റേഷൻ കടത്ത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിയമസഭയിൽ. സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകൾ സ്റ്റെന്റ് വിതരണ കമ്പനികൾക്ക്47.74 കോടി രൂപ നൽകാനുണ്ടെന്ന് ആരോഗ്യമന്ത്രിയും രേഖാമൂലം സഭയെ അറിയിച്ചു. ഇതിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാണ് മുന്നിൽ. 22 കോടി രൂപ കുടിശിക വരുത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് 12.10 കോടിയും ആലപ്പുഴ മെഡിക്കൽകോളേജ് 6 കോടിയും കോട്ടയം മെഡിക്കൽ കോളേജ് 6.04 ഉം തൃശൂർ 1.13 കോടിയും കുടിശിക വരുത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 526 ക്ഷേത്രങ്ങളുടെ 494 ഏക്കർ ഭൂമി അന്യാധീനപ്പെട്ടതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സഭയെ അറിയിച്ചു. ഭൂമി തിരിച്ചു പിടിക്കാൻ ദേവസ്വം ട്രിബ്യൂണൽ സ്ഥാപിക്കുമെന്നും മന്ത്രി രേഖാമൂലം വ്യക്തമാക്കി.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മണി ചെയിൻ തട്ടിപ്പുസംഘങ്ങൾക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here