ബിഹാറിലെ മസ്തിഷ്‌കജ്വര മരണം; കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്റെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വര ബാധയെ തുടർന്ന് 150 ലധികം കുട്ടികൾ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധന്റെ വസതിക്കു മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

മരണത്തിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത നടപടി പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ച് മന്ത്രിയുടെ വസതിക്ക് മുന്നിൽ എത്തിയതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top